ആദ്യ ഇന്ത്യന്‍ ബഹിരാകാശ ചിത്രമെന്ന് വിശേഷണം

പ്രോജക്ട് പ്രഖ്യാപനം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ച ചിത്രമാണ് ജയം രവി നായകനാവുന്ന ടിക് ടിക് ടിക്. ആദ്യ ഇന്ത്യന്‍ ബഹിരാകാശ ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനമാരംഭിക്കും. ഒരു ഛിന്നഗ്രഹം ഭൂമിയ്ക്ക് ഉയര്‍ത്തുന്ന ഭീഷണിയാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് അറിയുന്നു. നിവേദ പെതുരാജ് നായികയാവുന്ന ചിത്രത്തില്‍ അര്‍ജ്ജുനന്‍, ആരോണ്‍ അസീസ്, രമേഷ് തിലക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ചിത്രം മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. തമിഴ്‍നായ് പ്രൊഡ്യൂസേഴ്‍സ് കൗണ്‍സിലിന്‍റെ 48 ദിവസം നീണ്ട സമരം മൂലം റിലീസ് നീളുകയായിരുന്നു. ഒരു ഇല്യൂഷനിസ്റ്റിന്‍റെ റോളിലാണ് ജയം രവി ചിത്രത്തില്‍ എത്തുക. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയാണ് നിവേദ ചിത്രത്തില്‍. റിലീസിന് മുന്നോടിയായി ബിഗ് ബജറ്റ് ചിത്രത്തിന്‍റെ 12 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഒരു പ്രൊമോ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡി.ഇമ്മനാണ് സംഗീതം. എസ്.വെങ്കടേഷ് ഛായാഗ്രഹണം.