ഉലകനായകന്‍ കമല്‍ ഹാസന്‍റെ 63 ാം പിറന്നാളാണ് ഇന്ന്. സ്വയം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയും നവീകരിക്കുകയും ചെയ്യുന്ന നടനാണ് കമല്‍ ഹാസനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. 1960 ലാണ് കമല്‍ഹാസന്‍ തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടതോടെ പിന്നീടങ്ങോട്ട് അദ്ദേഹത്തിന്‍റെ വിജയക്കുതിപ്പായിരുന്നു. അന്ന് ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 

മൂന്ന് ദേശീയ അവാര്‍ഡുകള്‍, നൂറ്റി എഴുപതിലേറെ ബഹുമതികള്‍(ലോക റെക്കോര്‍ഡ്) ഡാന്‍സ് കംബോസര്‍, കൊറിയോഗ്രാഫര്‍, തിരക്കഥാ കൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയില്‍ കമല്‍ഹാസന്‍ കൈത്തൊടാത്തെ മേഖലകള്‍ ചുരുക്കമാണ്.

അഞ്ചുപതിറ്റാണ്ടുകള്‍ക്കൊണ്ട് ഈ താരം സിനിമയില്‍ വാരിക്കൂട്ടിയത് ഒട്ടേറെ ബഹുമതികളാണ്. സിനിമയ്ക്കായി സമ്മാനിച്ച കഥാപാത്രങ്ങള്‍ അത്രയും പ്രാധാന്യം നിറഞ്ഞവയുമായിരുന്നു.

 സാഗര സംഗമം, നായകന്‍, ഇന്ത്യന്‍, ഹേ റാം, തേവര്‍ മകന്‍, അവ്വൈ ഷണ്‍മുഖി, ഗുണ, മഹാനദി, മൈക്കിള്‍ മദന കാമരാജന്‍ എന്നി ചിത്രങ്ങളില്‍ നാലു വേഷങ്ങളും ദശാവതരത്തില്‍ 10 വേഷങ്ങളും ചെയ്തു.

എഴുപതുകളില്‍ കന്യാകുമാരി എന്ന മലയാള ചിത്രത്തിലും ഈ ഇതിഹാസ താരമെത്തി.