ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്ക്. മിഷന്‍ ഇംപോസിബിള്‍ എന്ന ആഗോള ഹിറ്റ് ആക്ഷന്‍ പരമ്പരയുടെ ആറാം ഭാഗത്തിന്‍റെ ചിത്രീകരണത്തിനിടെ ഞായറാഴ്ച രാവിലെയാണ് അപകടം. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. കാലിന് പരിക്കേറ്റ താരത്തെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്.
ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടയിലാണ് അപകടം. റോപ് ഉപയോഗിച്ച് ചാടുന്നതിനിടയില്‍ ചാട്ടം പിഴക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തിനു മുകളിലേക്ക് വലിഞ്ഞു കയറുന്ന ക്രൂസ് മുടന്തി നീങ്ങുന്നതും വീഡിയോയിലുണ്ട്.
ഹോളിവുഡിലെ പണംവാരി ചിത്രങ്ങളില്‍ മുന്‍നിരയിലാണ് മിഷന്‍ ഇംപോസിബിള്‍. ടോം ക്രൂയിസിന്റെ തന്നെ ഉമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയാണ് ചിത്രങ്ങളുടെ നിര്‍മ്മാണം. ക്രിസ്റ്റഫര്‍ മക് ക്വരെയാണ് സംവിധായകന്‍.
2019ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ടോം ക്രൂയിസിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമാണിതെന്നാണ് അണിയറക്കാരുടെ അവകാശവാദം.

