ഫസ്റ്റ് ഡേ കളക്ഷനില്‍ ഞെട്ടിച്ച അഞ്ച് സിനിമകള്‍
100 കോടി, 200 കോടി ക്ലബ്ബുകളൊന്നും ഇന്ത്യന് സിനിമയെ സംബന്ധിച്ച് ഇന്നൊരു വാര്ത്തയല്ല. ബാഹുബലി 2ഉും ദംഗലുമൊക്കെ ആയിരം കോടിയും രണ്ടായിരം കോടിയുമൊക്കെ നേടിയതോടെയാണ് 100 കോടി ക്ലബ്ബ് അപ്രസക്തമായത്. എന്നാല് റിലീസ് ദിനത്തില് ഒരു ചിത്രം നേടുന്ന കളക്ഷന് ഇപ്പോഴും ഇന്റസ്ട്രിയിലും പ്രേക്ഷകരിലും കൗതുകമുണര്ത്തുന്ന കണക്കായി ശേഷിക്കുന്നു. ആദ്യദിന കളക്ഷനില് ഇന്ത്യന് സിനിമകള്ക്ക് ഭീഷണി സൃഷ്ടിച്ച് ഹോളിവുഡ് സിനിമകള് പോലും രംഗത്തെത്തിത്തുടങ്ങി. ബോളിവുഡിന്റെ സ്ക്രീനില് ഈ വര്ഷം ഇതുവരെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന് നേടിയ അഞ്ച് സിനിമകളുടെ ലിസ്റ്റാണിത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ് ആദര്ശിന്റെ കണക്ക് പ്രകാരമുള്ളത്.
1. ബാഗി 2- 25.10 കോടി
ടൈഗര് ഷ്രോഫും ദിഷ പതാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷന് ത്രില്ലര് ചിത്രം. സംവിധാനം അഹമ്മദ് ഖാന്. ടൈഗറിന്റെ ആക്ഷന് സീക്വന്സുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

2. പത്മാവത്- 19 കോടി
പേരിനെച്ചൊല്ലി റിലീസിന് മുന്പേ വിവാദങ്ങളില് പെട്ട ചിത്രം. പരിവാര്, രജ്പുത് സംഘടനകളുടെ പ്രതിഷേധങ്ങളെത്തുടര്ന്ന് പത്മാവതി എന്ന പേര്
പത്മാവത് എന്ന് മാറ്റേണ്ടിവന്നു. സഞ്ജയ് ലീല ബന്സാലി ചിത്രത്തില് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ദീപിക പദുകോണ്.

3. വീരെ ദി വെഡ്ഡിംഗ്- 10.70 കോടി
ഈ വര്ഷത്തെ സര്പ്രൈസ് ഹിറ്റുകളിലൊന്ന്. ബോളിവുഡ് സിനിമകളുടെ വിദേശ മാര്ക്കറ്റുകളിലൊക്കെ ഇപ്പോഴും മികച്ച പ്രതികരണം. ഇന്ത്യയിലെ ആദ്യദിന കളക്ഷന് 10.70 കോടി. കരീന കപൂര്, സോനം കപൂര്, സ്വര ഭാസ്കര് എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ശശാങ്ക ഘോഷ്.

4. പാഡ്മാന്- 10.26 കോടി
അരുണാചലം മുരുകാനന്ദത്തിന്റെ ജീവചരിത്രചിത്രം. അക്ഷയ് കുമാര് നായകനായ ചിത്രം സംവിധാനം ചെയ്തത് ആര്.ബല്കി.

5. റെയ്ഡ്- 10.04 കോടി
എണ്പതുകളില് ഇന്കം ടാക്സ് നടത്തിയ ഒരു യഥാര്ഥ റെയ്ഡില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട ചിത്രം. രാജ്കുമാര് ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില് അമയ് പട്നായിക് എന്ന നായക കഥാപാത്രമായാണ് അജയ് ദേവ്ഗണ് എത്തുന്നത്.

