മള്‍ട്ടിപ്ലെക്‌സുകളെ ഒഴിവാക്കി ഒരു ചിത്രത്തിന് ആകെ ലഭിച്ച കളക്ഷന്‍ എത്രയെന്ന് ഇന്ന് കണക്കുകൂട്ടാന്‍ ആവില്ല. ബോളിവുഡില്‍ മള്‍ട്ടിപ്ലെക്‌സ് പ്രേക്ഷകരെ ലക്ഷ്യം വച്ചുകൊണ്ടുള്ള സിനിമകള്‍ വരെ ഉണ്ടാവുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്ന സിംഗിള്‍ സ്‌ക്രീന്‍ തീയേറ്ററുകള്‍ സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ക്കായി ഒഴിച്ചിട്ടവയാണെങ്കില്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ചെറുതും വലുതുമായ എല്ലാത്തരം സിനിമകള്‍ക്കും അവസരം ലഭിക്കാറുണ്ട്. ഈ വാരാന്ത്യത്തില്‍ (നവംബര്‍ 9-11) ഇന്ത്യയില്‍ എമ്പാടുമുള്ള വിവിധ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളില്‍ കളക്ഷനില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സിനിമകളുടെ ലിസ്റ്റാണ് ചുവടെ. ഹിന്ദി ചിത്രങ്ങള്‍ മാത്രമല്ല, എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ്. മറാത്തി, ഗുജറാത്തി ചിത്രങ്ങളൊക്കെ ഇടംപിടിച്ചിരിക്കുന്ന ലിസ്റ്റില്‍ ഒരു മലയാളചിത്രം പോലും ഇടംപിടിച്ചിട്ടില്ല. വമ്പന്‍ റിലീസുകളൊന്നും ഇപ്പോള്‍ തീയേറ്ററുകളിലില്‍ ഇല്ലാത്തതുതന്നെ കാരണം. 

(മള്‍ട്ടിപ്ലെക്‌സുകളിലെ മാത്രം കളക്ഷന്‍ കണക്കാക്കിയുള്ള ലിസ്റ്റാണ് ഇത്, സിംഗിള്‍ സ്‌ക്രീന്‍ തീയേറ്ററുകളെ പരിഗണിച്ചിട്ടില്ല)

1. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍

2. സര്‍ക്കാര്‍

3. ബധായ് ഹോ

4. അനി ഡോക്ടര്‍ കാശിനാഥ് ഘണേക്കര്‍ (മറാത്തി)

5. ദി ഗ്രിഞ്ച് (ഹോളിവുഡ് 3ഡി അനിമേഷന്‍)

6. അന്ധാധുന്‍

7. സവ്യസാചി (തെലുങ്ക്)

8. ബാസാര്‍

9. വിക്ടറി 2 (കന്നഡ)

10. ശരത്തൊ ലഗു (ഗുജറാത്തി)