അജയ് ദേവ്ഗണിന്റെ ടോട്ടല്‍ ധമാല്‍; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്
അജയ് ദേവ്ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഇതുവരെയായി 36.90 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.
അജയ് ദേവ്ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഇതുവരെയായി 36.90 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.
അജയ് ദേവ്ഗണിനു പുറമേ, മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. നീണ്ട ഇടവേളയ്‍ക്ക് ശേഷം അനില്‍ കപൂറും മാധുരി ദീക്ഷിത്തും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ടോട്ടല്‍ ധമാലിനുണ്ട്. ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനോടുള്ള പ്രതിഷേധ സൂചകമായി ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു.