നവാഗതനായ വിഷ്‍ണു നാരായണന്‍ സംവിധാനം
ടൊവീനോ തോമസിനെ നായകനാക്കി നവഗതനായ വിഷ്‍ണു നാരായണന്‍ സംവിധാനം ചെയ്യുന്ന മറഡോണ തീയേറ്ററുകളില്‍. കേരളത്തിലെ 128 തീയേറ്ററുകളില്‍ ചിത്രം റിലീസ് ആയി. താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിതെന്നും മായാനദിയിലെ മാത്തനെപ്പോലെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നതാവും മറഡോണയിലെ ടൈറ്റില്‍ കഥാപാത്രമെന്നും ടൊവീനോ റിലീസിന് മുന്‍പ് പറഞ്ഞിരുന്നു. രാജസ്ഥാനില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ടൊവീനോ പ്രേക്ഷകരുമായി സംവദിച്ചത്.
"ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. 70 ദിവസത്തിലധികം നീണ്ടുനിന്ന ചിത്രീകരണം. പ്രേക്ഷകര്‍ എത്തരത്തില്‍ സ്വീകരിക്കും എന്നത് സംബന്ധിച്ച് ആകാംക്ഷയും ഉത്കണ്ഠയുമുണ്ട്. എന്‍റെ എല്ലാ സിനിമയും പ്രേക്ഷകര്‍ക്കൊപ്പം തീയേറ്ററില്‍ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണാറുണ്ട്. പക്ഷേ മറഡോണ അങ്ങനെ പറ്റില്ല. അതില്‍ വിഷമമുണ്ട്. അഭിപ്രായം അറിയിക്കുക. മാത്തനെപ്പോലെ ഇന്‍ററസ്റ്റിംഗ് ആണ് മറഡോണയിലെ നായകനും", ടൊവീനോ പറഞ്ഞു.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണ മൂര്‍ത്തിയുടേതാണ് രചന. ഛായാഗ്രഹണം ദീപക് ഡി.മേനോന്‍. സംഗീതം സുശിന്‍ ശ്യാം.
