പരിഹസിച്ച വ്യക്തിക്ക് കിടിലന്‍ മറുപടി നൽകി ടൊവിനോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 12, Sep 2018, 6:47 PM IST
Tovino thomas facebook replay
Highlights

സ്റ്റോപ്പ് പൈറസി എന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനുതാഴെ വന്ന കമന്റുകളിൽ ഭൂരിഭാഗത്തിനും ടൊവിനോ മറുപടിയും നൽകിയിട്ടുണ്ട്. പോസ്റ്റിൽ വന്ന ഒരു കമന്റ് ഇങ്ങനെ

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ പരിഹസിച്ച വ്യക്തിക്ക് കിടിലന്‍ മറുപടി നൽകി നടൻ ടൊവിനോ തോമസ്. സിനിമയിൽ നിലയുറിപ്പിച്ചിട്ട് മതി സാമൂഹിക ശുദ്ധീകരണം എന്ന് കമന്‍റ് ചെയ്തയാള്‍ക്കാണ് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് ടൊവിനോ മറുപടി നൽകി. റിലീസ് ചിത്രങ്ങളുടെ വ്യാജൻ പുറത്തിറങ്ങുന്നതിലുള്ള പ്രതിഷേധമാണ് ടൊവിനോ കുറിപ്പിലൂടെ പറഞ്ഞത്. 

സ്റ്റോപ്പ് പൈറസി എന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനുതാഴെ വന്ന കമന്റുകളിൽ ഭൂരിഭാഗത്തിനും ടൊവിനോ മറുപടിയും നൽകിയിട്ടുണ്ട്. പോസ്റ്റിൽ വന്ന ഒരു കമന്റ് ഇങ്ങനെ, ടൊവിനോ, മലയാളത്തിൽ ഒരു ചൊല്ലുണ്ട്. പുത്തനച്ചി പുരപ്പുറവും തൂക്കും എന്ന്. സിനിമാലോകത്ത് വന്നിട്ട് ഇത്രയല്ലേ ആയിട്ടുള്ളൂ, ആദ്യം നീ ഒന്ന് നിലയുറപ്പിക്ക്. എന്നിട്ടാകാം സാമൂഹിക ശുദ്ധീകരണം. നീ അഭിനയിച്ചാൽ മതി, എവിടെ നിന്ന് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കും.''

ടൊവിനോയുടെ മറുപടി ഇങ്ങനെ, ഞാൻ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ് . നീ അല്ല ! അതെന്നും അങ്ങനെ തന്നെ ആയിരിക്കും . ഞാൻ സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

loader