തീവണ്ടി സിനിമയോടും തന്നോടും കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സിനിമയിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കാണാനിടയായെന്നും, ഇത് ഒഴിവാക്കണമെന്നുമാണ് ടോവിനോയുടെ അഭ്യര്‍ത്ഥന

കൊച്ചി: ടോവിനോ തോമസ് നായകനാക്കി നവാഗത സംവിധായകനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഈ സമയത്താണ് പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ടൊവിനോ തന്നെ രംഗത്ത് എത്തിയത്. തീവണ്ടി സിനിമയോടും തന്നോടും കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സിനിമയിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കാണാനിടയായെന്നും, ഇത് ഒഴിവാക്കണമെന്നുമാണ് ടോവിനോയുടെ അഭ്യര്‍ത്ഥന. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ടോവിനോ ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.