ഗോദയുടെ വിജയത്തിന് ശേഷം ടൊവിനോ തോമസിന്റെ കോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൊവിനോ നായകനായി എത്തുന്നത്.
സോഫ്റ്റവെയര്‍ എഞ്ചിനിയറായ അഭി എന്ന റൊമാന്റിക് നായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ജൈവ കര്‍ഷകയും ബ്ലോഗ് എഴുത്തുകാരിയുമായ അനു എന്ന നായികാ വേഷത്തില്‍ തെന്നിന്ത്യന്‍ നടി പിയ ബാജ്‌പേയ്യാണ് അവതരിപ്പിക്കുന്നത്. അഭിയും അനുവും പരസ്പരം തിരഞ്ഞു നില്‍ക്കുന്നതാണ് പോസ്റ്റര്‍. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്.
മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ദ്വിഭാഷ ചിത്രമാകും ഇത്. സുഹാസിനി, പ്രഭൂ രോഹിണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. ചിത്രത്തിന് പേരിട്ടില്ല. യൂഡില്‍ ഫിലിം നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 22 ന് പുറത്തിറങ്ങും.
