തന്റെ ഇരുപത്തിയൊമ്പതാം ജന്മ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ടൊവിനോ തോമസ്. താരം തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ടൊവിനൊ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്ക് സമ്മാനിച്ചത്. 


ഭാര്യയുടെയും സുഹൃത്തുക്കളുടെയും ഒപ്പമായിരുന്നു ടൊവിനൊയുടെ പിറന്നാള്‍ ആഘോഷം. നവാഗതനായ വിഷ്ണു നാരായണന്‍ ആണ് ചിത്ത്രതിന്റെ സംവിധായകന്‍. ശരണ്യ ആര്‍ നായര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് നടന്‍ ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.