ടോവിനോ തോമസിന്റെ പുതിയ ചിത്രം ഗോദയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വാഹ് വാഹ് പാട്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന ഗാനം ആരാധാകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഷാന്‍ റഹ്മാനാണ് സംഗീതം. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. 

കുഞ്ഞിരാമയണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. ഗുസ്തി പശ്ചാതലമാക്കിയാണ് സിനിമ കഥ പറയുന്നത്. പഞ്ചാബി താരം വമീഖ ഗബ്ബിയാണ് നായിക. രഞ്ജീ പണിക്കര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, പാര്‍വതി, മാമുക്കോയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.