കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗുസ്തി പശ്ചാത്തലമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകന്‍.

കോമഡിയുടെ പൂരപ്പമ്പാകും ഗോദയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഗുസ്തിയുടെ പശ്ചാത്തലത്തില്‍ കോമഡിക്ക് പ്രധാന്യം നല്‍കുന്ന ചിത്രമാകും ഗോദയെന്ന് ബേസില്‍ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം ഹിറ്റായിരിക്കുകയാണ്.

പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, പാര്‍വതി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിര്‍മാണം.