Asianet News MalayalamAsianet News Malayalam

മായാനദിക്ക് ശേഷം വീണ്ടും പ്രണയനായകനായി ടൊവിനോ തോമസ്

Tovino Thomas New tamil movie Abhiyum Anuvum
Author
First Published Feb 26, 2018, 7:06 PM IST

മായാനദിക്ക് ശേഷം വീണ്ടും പ്രണയനായകനായി ടൊവിനോ തോമസ്. യുവതാരത്തിൻറെ അഭിയുടെ കഥ അനുവിൻറെയും എന്ന പുതിയ ചിത്രത്തിൻറെ ട്രെയിലറും ദൃശ്യങ്ങളും വലിയ ആകാംക്ഷ സമ്മാനിക്കുന്നതാണ് .

മായാനദിയിലെ മാത്തനെ കുറിച്ചുള്ള ചർച്ചകളുടെ ചൂടാറും മുൻപാണ് തീവ്രപ്രണയവുമായി ടൊവിനോയുടെ അടുത്ത ചിത്രവും എത്തുന്നത്. ഇനി വെള്ളിത്തിരയിൽ അഭിയുടെയും അനുവിൻറെയും പ്രണയം കാണാം. ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹക ബി.ആർ വിജയലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ലാറ്റിനമേരിക്കയിൽ നടന്ന ഒരു യഥാർത്ഥ സംഭവം ആണ് ആധാരം. പിയ ബാജ്പേയ് ആണ് ടൊവിനയുടെ നായികയായി എത്തുന്നത്.

ഒരേ സമയം മലയാളത്തിലും തമിഴിലുമായിട്ടാണ് അഭിയുടെ കഥ അനുവിൻറെയും ചിത്രീകരിച്ചത്. അഭിയും അനുവും എന്ന പേരിലാകും തമിഴിലെ റിലീസ്.. ടൊവിനോയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് ചിത്രം. പ്രഭു, രോഹിണി, സുഹാസിനി, മനോബാല എന്നിവരും ഉണ്ട് താരനിരയിൽ.. സംവിധായകൻ ഗൗതം മേനോനാണ് ചിത്രത്തിൻറെ തമിഴിലെ ട്രെയിലർ പുറത്തിറക്കിയത്. മാർച്ച് രണ്ടാം വാരം ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന

Follow Us:
Download App:
  • android
  • ios