തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി സംമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്.
സമരപ്പന്തലില്‍ എത്തി ശ്രീജിത്തിനൊപ്പം സമരത്തില്‍ പങ്കുച്ചേര്‍ന്നാണ് ടൊവിനോ ഐക്യദാര്‍ഢ്യം അറിയിച്ചത്. കഴിഞ്ഞ 765 ദിവസമായി ശ്രീജിത്ത് സമരം ചെയ്യുകയാണ്.
ഒരു യുവാവ് വെറുതെ ഇത്രയും ദിവസം സമരം ചെയ്യില്ല. ശ്രീജിത്തിന്റെ സമരത്തില്‍ സത്യസന്ധതയുണ്ട്. അതിനാലാണ് പിന്തുണ അറിയിക്കാന്‍ എത്തിയത്. കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ടൊവിനോ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ വീഡീയോ റിപ്പോര്‍ട്ടാണ് ശ്രീജിത്തിന്റെ അവസ്ഥ വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീജിത്തിനായി അണിനിരക്കാന്‍ ആഹ്വനങ്ങളുണ്ടായി. കക്ഷി, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തുകയാണ്.
