മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമില്‍ ടൊവിനോ നായകനാകുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലാണ് ടൊവിനോ നായകനാകുന്നത്.
Add Asianetnews as a Preferred Source

കേരളത്തിലെ ഒരു കൊലപാതകക്കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള സിനിമയാണ് മധുപാല്‍ ഒരുക്കുന്നത്. നിമിഷ സജയന്‍ ആണ് നായിക.
ജീവന്‍ ജോബ് തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. സുജിത് ശങ്കര്‍, പശുപതി, ലിജോമോള്‍, സൈജു കുറുപ്പ്, സരണ്യ പൊന്‍വന്നന്‍, നെടുമുടി വേണു, ജി സുരേഷ്‍കുമാർ, അലൻസിയർ തുടങ്ങിയവരും സിനിമയിലുണ്ടാകും.
