ടൊവിനോയുടെ മറഡോണ, രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് മറഡോണ. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല് വീഡിയോ അണിയറപ്രവര്ത്തകര് പുറത്തുവിട്ടു. ഫെജോയുടെ വരികള്ക്ക് സുഷിന് ശ്യാമാണ് സംഗീതം നല്കിയിരിക്കുന്നത്.

കൃഷ്ണമൂര്ത്തി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു നാരായണനാണ്. ശരണ്യയാണ് നായിക. ചെമ്പന് വിനോദ് ജോസ്, ടിറ്റോ ജോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ് 22ലാണ് ചിത്രം പ്രദര്ശനത്തിന് എത്തുക.
