തെന്നിന്ത്യന്‍ സുന്ദരി തൃഷ വെള്ളിത്തിരയിലെത്തിയിട്ട് 15 വര്‍ഷമായി. ഇപ്പോഴിതാ മലയാളത്തിലും തൃഷ 'ഹേ ജൂഡി'ലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന തൃഷയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്.

അഭിനയം മാത്രമല്ല തന്റെ സൗന്ദര്യത്തിലും താരം അതീവ ശ്രദ്ധ നല്‍കാറുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ കിടിലന്‍ ബോക്‌സിംഗ് പ്രകടനത്തിന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

തൃഷയുടെ പ്രകടനം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ പോലും ഞെട്ടി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ഒട്ടേറെ പേരാണ് കണ്ടത്.

View post on Instagram