ഹൈദരാബാദ്: വരുണ്‍മണിയനുമായുള്ള വിവാഹത്തോട് അടുത്ത പ്രണയം തകര്‍ന്ന് നില്‍ക്കുകയാണ് തൃഷ. എന്നാല്‍ തൃഷ പുതിയ കൂട്ട് കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ചില തെലുങ്കു മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കാമുകന്‍ എന്ന് പറയാന്‍ കഴിയില്ല മുന്‍ സുഹൃത്തിനോട് വീണ്ടും അടുത്തിരിക്കുകയാണ് തൃഷ. അതേ ബാഹുബലി വില്ലന്‍ റാണ തന്നെ. 

വിവാഹനിശ്ചയം റദ്ദായ ദു:ഖകാലമാണ് തൃഷയെ വീണ്ടും റാണയുടെ അടുത്ത് എത്തിച്ചിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇത് തെളിയിക്കുന്ന തൃഷയും റാണയും ജോഡി ചേര്‍ന്ന് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളും തെലുങ്ക് പത്രപംക്തികളില്‍ വരുകയുണ്ടായി. 

എന്നാല്‍ സംഭവത്തോട് തുറന്ന് പ്രതികരിക്കാന്‍ റാണ തയ്യാറല്ല, ''പല നടിമാരോടൊപ്പം എന്നെ കൂട്ടിയിണക്കി ഗോസിപ്പുകള്‍ വരാറുണ്ട്. എന്നോടൊപ്പം അഭിനയിക്കുന്ന നടിമാരോട് ഞാന്‍ വിരോധം പുലര്‍ത്തണമെന്നുണ്ടോ? ഞാനവരെ അതിയായി സ്‌നേഹിക്കുന്നു എന്നര്‍ത്ഥമേ ഇതിനുള്ളൂ. നടിമാരെ പ്രണയിച്ചു സുഖിപ്പിക്കുന്ന പരിപാടിയേ എനിക്കില്ല.''

റാണ ഇതു പറഞ്ഞപ്പോള്‍ തൃഷ സംഭവത്തില്‍ വലുതായി ഒന്നും പ്രതികരിച്ചിട്ടില്ല.