തമിഴകത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി തിളങ്ങിയ താരമാണ് തൃഷാ കൃഷ്‍ണന്‍. അടുത്തകാലത്ത് വളരെ സെലക്ടീവ് ആയിട്ടാണ് തൃഷ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ തൃഷയ്‍ക്ക് ഒരു തകര്‍പ്പന്‍ റോള്‍ കിട്ടിയിരിക്കുന്നു. എന്‍എച്ച് 10 എന്ന ഹിന്ദി സിനിമയുടെ റീമേക്കിലാണ് തൃഷ നായികയാകുക.

ഹിന്ദിയില്‍ ഏറെ നിരുപകപ്രശംസ നേടിയ ചിത്രമാണ് എന്‍എച്ച്10. അനുഷ്‍കാ ശര്‍മ്മ നിര്‍മ്മിച്ച് നായികയായി അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. അനുഷ്‍കാ ശര്‍മ്മ ഹിന്ദിയില്‍ അവതരിപ്പിച്ച കഥാപാത്രമായാണ് തൃഷ തമിഴില്‍ അഭിനയിക്കുക. അതേസമയം കോടി ആണ് തൃഷ നായികയായി ഉടന്‍ പുറത്തിറങ്ങാനുള്ള സിനിമ. സതുരംഗ വേട്ടൈ 2ലാണ് തൃഷ ഉടന്‍ അഭിനയിക്കുക.