തൃഷ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. ഷങ്കറിന്റെ അസോസിയേറ്റ് ആയിരുന്ന മധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും തൃഷ ഇരട്ടവേഷത്തിലെത്തുക. ഇതുസംബന്ധിച്ച് അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സുന്ദര്‍ സിയുടെ ഹൊറര്‍ ചിത്രമായ അരമനൈ2വാണ് തൃഷയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. തൃഷ നായികയായി മറ്റൊരു ഹൊറര്‍ ചിത്രം കൂടി ഒരുങ്ങിയിട്ടുണ്ട്. നായകി എന്ന ചിത്രത്തിലാണ് തൃഷ നായികയാകുന്നത്. ഗോവി ഗോവര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 1980തുകളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ഇരുപതുകാരിയായിട്ടാണ് ഒരു വേഷം അഭിനയിക്കുന്നത്. ഗണേഷ് വെങ്കട്ടരാമന്‍, ജയപ്രകാശ്, ബ്രഹ്‍മാനന്ദം, ആര്യ രാജേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. നായഗി എന്ന പേരിലാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്.