ട്രോളുകള്‍ കൂറകളെ പോലെയാണെന്ന് ട്വിങ്കിള്‍ ഖന്ന

സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം സ്വന്തം നിലപാടുകള്‍ സത്യസന്ധമായി പറയുന്ന നടിയാണ് ട്വിങ്കിള്‍ ഖന്ന. അതിനാല്‍ ട്വിങ്കിളിന് ട്രോളും നേരിടേണ്ടി വരേണ്ടതുണ്ട്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകള്‍ കൂറകളെ പോലെയാണെന്ന് ട്വിങ്കിള്‍ പറയുന്നു.

ട്രോളുകള്‍ ഗൌരവമായി കാണേണ്ട ആവശ്യമില്ല. ട്രോളുകള്‍ കൂറകളെ പോലെയാണ്. മരുന്ന് തളിച്ചാല്‍ അത് പൊയ്‍ക്കോളും- ട്വിങ്കിള്‍ പറയുന്നു. സ്വന്തമായ അഭിപ്രായം പറയുന്ന നടിമാരെ സിനിമലോകത്ത് നിന്നും പുറത്തുനിന്നും നിരുത്സാഹപ്പെടുത്തുന്നതാണ് പതിവ്. പക്ഷേ ഇപ്പോള്‍ അതിന് മാറ്റം വരുന്നുണ്ടെന്നും ട്വിങ്കിള്‍ പറഞ്ഞു.