തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ശോഭനയുടെ മകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. ശോഭനയുടെ കൂടെ ചിത്രത്തിലുള്ള കുട്ടി സംവിധായകന്‍ ബാലു കിരിയത്തിന്‍റെ കൊച്ചുമകള്‍. ഒരു സ്വകാര്യ ചടങ്ങിലെ ചിത്രമാണ് ശോഭനയുടെ മകളെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ശോഭനയും ബാലു കിരിയത്തും ബന്ധുക്കളാണ്. 2010 ല്‍ ശോഭന ദത്തെടുത്ത അനന്തനാരായണിയുടെ ചിത്രം ശോഭന അധികമൊന്നും പുറത്ത് വിട്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ അമ്പലനടയില്‍ ശോഭനയുടെ മടിയിലിരുത്തി അനന്തനാരായണിക്ക് ചോറൂണ് നല്‍കുന്ന ചിത്രമാണ് എല്ലാവരുടെയും മനസിലുള്ളത്.
