വന്‍ വിജയമായിരുന്ന സുല്‍ത്താന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ട്യൂബ്‍ലൈറ്റിന്‍റെ ടീസര്‍ ഇറങ്ങി. ജൂണ്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ഏക് ഥാ ടൈഗര്‍, ബജ്റംഗി ഭായ്ജാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്യൂബ്‍ലൈറ്റ്.

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ചിത്രത്തില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുക. ഇഷ തല്‍വാറും സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. 1962ലെ ഇന്തോ-ചൈന യുദ്ധമാണ് ‘ട്യൂബ്‌ലൈറ്റി’ന്റെ പശ്ചാത്തലം. ചൈനീസ് താരം സൂസുവാണ് ചിത്രത്തില്‍ സല്‍മാന്റെ നായിക.
