സല്‍മാന്‍ ഖാന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ട്യൂബ് ലൈറ്റ്. ചിത്രം ഒരു ഹോളിവുഡ് സിനിമയെ ആസ്പദമാക്കിയിട്ടുള്ളതാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ ഇക്കാര്യം വ്യക്തമാകുകയും ചെയ്യുന്നു. 2015ല്‍ റിലീസ് ചെയ്‍ത ലിറ്റില്‍ ബോയ് എന്ന ഹോളിവുഡ് സിനിമയുടെ പ്രമേയത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ട്യൂബ് ലൈറ്റ്.
കബീര്‍ ഖാനാണ് ട്യൂബ് ലൈറ്റ് സംവിധാനം ചെയ്യുന്നത്. 1962ലെ ഇന്ത്യാ- ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. ചൈനക്കാരിയായ സു സുവാണ് സിനിമയിലെ നായിക.


