മുംബൈ: ഏറെ കാത്തിരുന്ന തുമ്ഹാരി സുലുവിലെ 'ഹവാ ഹവായി' ഗാനം പുറത്ത് വിട്ടു. ശ്രീദേവി തകര്‍ത്ത് കളിച്ച 'മിസ്റ്റര്‍ ഇന്ത്യ' യിലെ ഗാനമായ ഹവാ ഹവായിയുടെ റീമിക്സിനാണ് വിദ്യ ചിത്രത്തില്‍ ചുവടുകള്‍ വയ്ക്കുന്നത്. തുമ്ഹാരി സുലുവിലെ ആദ്യ ഗാനം ബാന്‍ ജാ റാണി നേരത്തേ പുറത്ത് വിട്ടിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഹവാ ഹവായി ഗാനം ഇപ്പോളാണ് പുറത്തിറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ ഗാനത്തില്‍ വിദ്യ തകര്‍ത്ത് കളിച്ചിട്ടുണ്ട്. ഹവാ ഹവായുടെ പോസ്റ്റര്‍ വിദ്യ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ഗാനത്തില്‍ വിദ്യയ്ക്കൊപ്പം ആര്‍ജെ മലിഷ്കയും നേഹ ദുപ്പിയയും ഉണ്ട്. 

Scroll to load tweet…