ബോളിവുഡ് നിരൂപകനായ കമാല്‍ ആര്‍ ഖാന്‍റെ ട്വിറ്റര്‍ അക്കൗഡ് സസ്പെന്‍റ് ചെയ്തു. കെആര്‍കെ തന്നെയാണ് മറ്റൊരു ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനെതിരായ പരാമര്‍ശത്തിലാണ് കെആര്‍കെയുടെ അക്കൗഡ് സസ്പെന്‍റ് ചെയ്തത്.
അതേസമയം അമീറിന്‍റെ പുതിയ സിനിമ സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്‍റെ നിരൂപണം താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് തന്‍റെ അക്കൗണ്ടുകള്‍ സസ്പെന്‍റ് ചെയ്തതെന്ന് കെആര്‍കെ ആരോപിച്ചു. ഇതിലൂടെ തന്‍റെ നിരൂപണം തടയാനാവില്ലെന്നും കെആര്‍കെ പറഞ്ഞു. യൂടുബിലൂടെയും തന്‍റെ വെബ്സൈറ്റിലൂടെയും നിരൂപണം അറിയിക്കുമെന്നും കെആര്‍കെ വെല്ലുവിളിച്ചു.
