ഹൈദരബാദ്: തെലുങ്കിലെ യുവനടന്‍ ഉദയ് കിരണിന്‍റെ ആത്മഹത്യ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹോദരി രംഗത്ത്. 2014 ജനുവരി 5നാണ ശ്രദ്ധേയമായ ചിത്രങ്ങളില്‍ നായകനായിരുന്ന ഉദയ് ഹൈദരാബാദിലെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന താരമാണ് ഉദയ് കിരണ്‍. എന്നാല്‍ പിന്നീട് ആ വിവാഹം നടന്നില്ല. ഇതിനെ തുടര്‍ന്ന് ഉദയുടെ മരണവുമായി ബന്ധപ്പെട്ട് ചിരഞ്ജീവിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
വിവാഹം മുടങ്ങിയതിനെ മറ്റൊരു യുവതിയുമായി ഉദയ് കിരണ്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഉദയ് കിരണിന് പിന്നീട് സിനിമകളില്‍ അവസരം കുറയുകയും മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കുകയുമായിരുന്നു. കിരണിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത് ചിരഞ്ജീവിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ഉദയ് കിരണിന്റെ സഹോദരി ശ്രീദേവി രംഗത്ത് വന്നു. നേരത്തെ മറ്റൊരു പെണ്‍കുട്ടിയുമായി ഉദയ് പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്നപ്പോള്‍ ഉദയ് മാനസികമായി തകര്‍ന്നു. ആ വിഷമത്തില്‍ നിന്നും അവനെ കൈപിടിച്ചു കൊണ്ടു വന്നത് ചിരഞ്ജീവി ആയിരുന്നു. മകളുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതും അദ്ദേഹമായിരുന്നു. എന്നാല്‍ അത് നടന്നില്ല. ചിരഞ്ജീവിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ഒരിക്കലും അവനെ ഉപദ്രവിക്കില്ലെന്നും ശ്രീദേവി പറഞ്ഞു.
തെലുങ്ക് വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവി ഇക്കാര്യം പറഞ്ഞത്. സുസ്മിതയുമായുള്ള വിവാഹം വേണ്ടന്ന് വച്ചത് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ കൊണ്ടാണെന്നും ശ്രീദേവി പറഞ്ഞു.
