താരങ്ങളുടെ പിറന്നാള്‍ മിക്കപ്പോഴും വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിക്കൊണ്ടാണ് ഇത്തവണ ഉണ്ണി മുകുന്ദന്‍ എത്തിയത്. പിറന്നാള്‍ ആഘോഷത്തില്‍ ഒറ്റപ്പാലത്തെ അമ്മ വീടിനടുത്തുള്ള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു കുറച്ചു നേരം താരം ചെലവഴിച്ചത്. 

അവര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ബുദ്ധിമാന്ദ്യം സംഭവിച്ച മുതിര്‍ന്ന ആണ്‍കുട്ടികളുടെ പുനരധിവാസം കേന്ദ്രമാണിത്. ഇവരെ സംരക്ഷിക്കാനുള്ള വരുമാന മാര്‍ഗ്ഗം കനിവു വറ്റാത്ത സുമനസ്സുകള്‍ നല്‍കുന്ന സംഭവനകളാണ്. നിത്യവൃത്തിക്ക് ഒരുപാട് കഷ്ടപ്പെടുന്നവരാണ് ഇവിടെയുള്ളവര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ അവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

ജാതിഭേദമന്യേ നിങ്ങളാല്‍ കഴിയുന്ന സഹായം ചെറുതായാലും വലുതായാലും അവര്‍ക്ക് എത്തിച്ചുകൊടുക്കണമെന്നും താരം പറയുന്നു. തന്റെ ജന്മദിനത്തില്‍ പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയുമറിയിച്ചിരിക്കുകയാണ് താരം

 ഉണ്ണി മുകുന്ദന്‍റെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ്‌