മമ്മൂട്ടി നായകനാകുന്ന ക്യാമ്പസ് ത്രില്ലറില്‍ ഉണ്ണി മുകുന്ദനും. പുലിമുരുകന്റെ എഴുത്തുകാരന്‍ ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഗൗരവക്കാരനായ, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു കോളേജ് പ്രൊഫസറായിട്ടാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. ക്യാമ്പസ് ത്രില്ലറാണെങ്കിലും സിനിമയില്‍ യുവതാരം ഉണ്ണി മുകുന്ദന്‍ കോളേജ് വിദ്യാര്‍ഥിയായിട്ടല്ല അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടുമില്ല. മുകേഷും സലിംകുമാറും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. മുകേഷ് വൈസ് പ്രിന്‍സിപ്പലായിട്ടാണ് അഭിനയിക്കുന്നത്.
