സമ്മാനം വ്യത്യസ്‍തമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കാകുമ്പോള്‍ പ്രത്യേകിച്ചും. പ്രണയദിനത്തില്‍ പലതരം സമ്മാനങ്ങളാണ് കാമുകി കാമുകൻമാര്‍ കൈമാറുള്ളത്. രാംചരണിന് ഭാര്യ ഉപാസന നല്‍കിയ സമ്മാനവും അങ്ങനെ വ്യത്യസ്‍തമാണ്.

ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ നിമിഷത്തിന്റെ ഫോട്ടോയാണ് ഉപാസന ആശംസയായി ഷെയര്‍ ചെയ്‍തത്. ഒരു ക്ഷേത്രത്തില്‍ നില്‍ക്കുമ്പോഴുള്ള ദൃശ്യം. മാത്രമല്ല പ്രണയം സൂക്ഷിക്കുന്നുവെന്ന് കാണിക്കാനായി താഴിന് പ്രണയചിത്രങ്ങള്‍ വരച്ച ഫോട്ടോയും ഉപാസന ഷെയര്‍ ചെയ്‍തു.