വിജയുടെ അവസാന ചിത്രമായ 'ജനനായകൻ' പൊങ്കൽ റിലീസിന് തൊട്ടുമുൻപ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് റിലീസ് മാറ്റിവെച്ചു. തൻ്റെ രാഷ്ട്രീയ പ്രവേശം കാരണം സിനിമയ്ക്ക് പ്രശ്നങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടി പറഞ്ഞിരുന്നു.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലായിരുന്നു വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രം ജനനായകന്റെ റിലീസ് തിയതി പുറത്തുവന്നത്. ജനുവരി 9ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററിൽ എത്താനിരിക്കെ പടത്തിന് ചെക്ക് വച്ച് സെൻസർ ബോർഡ് രം​ഗത്തെത്തി. ഇതോടെ വിവാ​ദങ്ങളും പൊട്ടിപ്പുറപ്പെട്ടു, ഒപ്പം തമിഴകത്തെ രാഷ്ട്രീയപ്പോരും. സെൻസർ ബോർഡിന്റെ കടുംപിടുത്തം കാരണം സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ജനനായകന്റെ റിലീസ് മാറ്റുകയും ചെയ്തു. വലിയ നിരാശയാണ് ആരാധകർക്ക് ഇത് സമ്മാനിച്ചത്. ആ പ്രശ്നങ്ങളെല്ലാം തന്റെ സിനിമയ്ക്ക് ഉണ്ടാകുമെന്ന് നേരത്തെ തന്നെ വിജയ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

ജനനായകന്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു വിജയിയുടെ പ്രവചനം. നിർമാതിവിനോട് ചോദിച്ച കാര്യമാണ് വിജയ് പറഞ്ഞത്. "ഞാൻ അദ്ദേഹത്തോട്(നിർമാതാവ്) ചോദിച്ച ഒരേയൊരു കാര്യമാണ്. വെറുതെ തന്നെ എന്റെ സിനിമയ്ക്ക് പ്രശ്നം വരും. ഇതിനിടെ ഞാൻ വേറെ ട്രാക്ക്(രാഷ്ട്രീയത്തിലേക്ക്) നോക്കി പോകുകയാണ്. ഈ അവസരത്തിൽ പടം നിർമിക്കണമോ ? പ്രശ്നമില്ലേ എന്നാണ് ചോദിച്ചത്. അതൊന്നും അദ്ദേഹം ചിന്തിച്ചില്ല. നമുക്ക് സിനിമ ചെയ്യാം എന്ന് പറഞ്ഞു. ഒരു പോസിറ്റീവ് വൈബ് ഞങ്ങൾക്ക് തന്നു. ഈ അവസരത്തിൽ തന്നെ എന്റെ സിനിമ നിർമിച്ചതിൽ ഒരുപാട് നന്ദി", എന്നായിരുന്നു വിജയിയുടെ വാക്കുകൾ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് ജനനായകന്റെ റിലീസ് മാറ്റിയ കാര്യം നിർമാതാക്കൾ അറിയിച്ചത്. പിന്നാലെ നിരാശ പ്രകടിപ്പിച്ച് വിജയ് ആരാധകർ രം​ഗത്ത് എത്തി. "നെഞ്ച് പൊട്ടുന്നു"വെന്ന് കുറിച്ചാണ് പലരും പോസ്റ്റുകളും കമന്റുകളും പങ്കിട്ടത്. എപ്പോഴാണോ ജനനായകൻ റിലീസ് ചെയ്യുന്നത് അതിന് വേണ്ടി തങ്ങൾ കാത്തിരിക്കുമെന്നും ഇവർ വളരെ ഇമോഷണലായി കുറിക്കുന്നുണ്ട്. വിജയിയെ പേടിച്ചിട്ടാണ്('അണ്ണാവെ ഇവളോ ഭയമാ) ഇങ്ങനെ ചെയ്യുന്നതെന്ന് പറയുന്നവരും ധാരാളമാണ്. അതേസമയം, സെൻസർ സർട്ടിഫിക്കറ്റ് ഹർജിയിൽ നാളെ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിധി അനുകൂലമാകുമോ ഇല്ലയോ എന്നാണ് ഏവരും ഉറ്റുനോക്കുന്നതും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming