മത്സരിച്ച് ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്കും ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററും; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 7:20 PM IST
Uri the surgical strike and the accidental prime minister
Highlights

ഹിന്ദിയില്‍ പ്രധാനമായും, രണ്ട് സിനിമളാണ് കഴിഞ്ഞ ദിവസം പ്രദര്‍നത്തിനെത്തിയത്. ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്കും ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററും. മോശമല്ലാത്ത പ്രതികരണമാണ് ഇരു ചിത്രങ്ങള്‍ക്കും തീയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. പക്ഷേ ബോക്സോഫീസില്‍ മുന്നിട്ടുനില്‍ക്കുന്നത്  ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്കാണ്.

ഇന്ത്യയില്‍  നിന്ന് ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് ആദ്യ ദിവസം സ്വന്തമാക്കിയത് 8.20 കോടിയാണ്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആദ്യ ദിവസം സ്വന്തമാക്കിയത് 4.5 കോടി രൂപയും.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കഥയാണ്  ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് പറഞ്ഞത്. വിക്കി കൌശാല്‍ നായകനായി എത്തിയിരിക്കുന്നു. യാമി ഗൌതം ആണ് നായിക. ആദിത്യ ആണ് ചിത്രം സംവിധാനം ചെയ്തത്. അതേസമയം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥയാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ പറയുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങിയത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്‍തത്.

loader