ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. ചിത്രം 200 കോടി ക്ലബ്ബില്‍ എത്തിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രം റിലീസ് ചെയ്‍ത് 23 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിലെത്തിയത്. ആദ്യ അഞ്ച് ദിവസം കൊണ്ട് 50 കോടിയും എട്ട് ദിവസം കൊണ്ട് 100 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു. വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. യാമി ഗൌത നായികയായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ആദിത്യയാണ്.