ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്. ചിത്രം 150 കോടി രൂപയിലധികമാണ് ഇതുവരെ നേടിയത്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം ആകാശത്ത് നിന്ന് ഒരു സമ്മാനം ലഭിച്ചതിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ നായകൻ വിക്കി കൌശാല്‍. 

ജെറ്റ് എയര്‍വെയ്സ് ജീവനക്കാരിയാണ് വിക്കി കൌശാലിന്, ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിജയത്തില്‍ ആശംസയര്‍പ്പിച്ച് സമ്മാനം നല്‍കിയിരിക്കുന്നത്. റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പോടെ ഒരു കേക്കാണ് കരിഷ്‍മ എന്ന ജീവനക്കാരിയും സംഘവും വിക്കി കൌശാലിന് നല്‍കിയത്. ആരാധികയ്ക്ക് നന്ദി അറിയിച്ച് വിക്കി കൌശാല്‍ ഇക്കാര്യം സാമൂഹ്യ മാധ്യമത്തില്‍ ഷെയര്‍ ചെയ്‍തു. ആദിത്യ സവിധാനം ചെയ്‍ത ചിത്രത്തില്‍ യാമി ഗൌതം ആണ് നായിക.