Asianet News MalayalamAsianet News Malayalam

ഇതാ ഇവിടെയുണ്ട് ഊര്‍മ്മിളയുടെ ഭര്‍ത്താവ്; 10 വയസ് കുറവുള്ള ഭര്‍ത്താവിനെ പരിചയപ്പെടുത്തി നടിയുടെ വീഡിയോ

രണ്ട് വര്‍ഷം മുമ്പ് രഹസ്യമായി വിവാഹം നടന്നെങ്കിലും ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ തന്‍റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ച് താരം കയ്യടി നേടി. മാധുരി എന്ന മറാഠി ചിത്രത്തിന്‍റെ ട്രെയിലർ ലോ‍ഞ്ചിനിടെയായിരുന്നു സംഭവം

Urmila Matondkars Husband Mohsin Akhtar First Public Appearance
Author
Mumbai, First Published Nov 19, 2018, 4:53 PM IST

രംഗീല എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ മനസില്‍ ചിര പ്രതിഷ്ഠ നേടിയ നടിയാണ് ഊര്‍മിള മതോണ്ട്കർ. പിന്നേയും ഒട്ടേറെ ചിത്രങ്ങളിലൂടെ താരം ഇന്ത്യന്‍ സിനിമയുടെ പ്രിയ നടിയായി മാറി. ചലച്ചിത്ര ജീവിതത്തിന്‍റെ തിരക്കിനിടയില്‍ വിവാഹം വൈകിയ ഉര്‍മ്മിളയുടെ കഴുത്തില്‍ മിന്നു വീണത് 42 ാം വയസിലായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് രഹസ്യമായി വിവാഹം നടന്നെങ്കിലും ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ തന്‍റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ച് താരം കയ്യടി നേടി. മാധുരി എന്ന മറാഠി ചിത്രത്തിന്‍റെ ട്രെയിലർ ലോ‍ഞ്ചിനിടെയായിരുന്നു സംഭവം.

തന്നെക്കാള്‍ പത്ത് വയസ് പ്രായക്കുറവുള്ള മൊഹ്‌സിൻ അക്തർ മിറിനെയാണ് ഊര്‍മ്മിള ജീവിതത്തിലേക്ക് ക്ഷണിച്ചത്. കശ്മീരി മോഡലും ബിസിനസ്സുകാരനുമാണ് മൊഹ്സീന്‍. മാധുരി എന്ന മറാഠി ചിത്രത്തിന്‍റെ നിര്‍മ്മാണവും മൊഹ്സീനാണ്.

 

Follow Us:
Download App:
  • android
  • ios