നടി ആക്രമിക്കപ്പെട്ടതിന്‍റെയും നടന്‍ ദിലീപ് ആരോപണ വിധേയനാവുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ആദ്യമായി ചേര്‍ന്ന അമ്മ യോഗം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. യോഗത്തില്‍ ദിലീപിന് വീറോടെ പിന്തുണ നല്‍കുകയും നടിയുടെ വിഷയത്തില്‍ തണുത്ത സമീപനം സ്വീകരിക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഇതോടെ സംഘടനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മാധ്യമ വാര്‍ത്തകളെ തള്ളി നടി ഊര്‍മ്മിള ഉണ്ണി രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യോഗത്തില്‍ ശരിക്കും സംഭവിച്ച കാര്യങ്ങള്‍ ഇതാണെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ്.