പ്രമുഖ ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വേ വെയിന്‍സ്റ്റെയിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചു. വെയിന്‍സ്റ്റെയിനെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇത്.
2004 മുതലുള്ള പരാതികള്‍ അന്വേഷിക്കുമെന്ന് ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കി. അതേസമയം 80 മുതലുള്ള പരാതികള്‍ അന്വേഷിക്കാനാണ് ബ്രിട്ടീഷ് പൊലീസിന്‍റെ തീരുമാനം. ബ്രിട്ടീഷ് ചലച്ചിത്ര താരം കേറ്റ് ബെക്കിന്‍സേലാണ് ഏറ്റവുമൊടുവില്‍ വെയിന്‍സ്റ്റെയിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം ഉഭയ സമ്മതപ്രകാരമാണ് ബന്ധങ്ങളുണ്ടായതെന്നാണ് ആരോപണങ്ങൾ നിഷേധിച്ച വെയിൻസ്റ്റീന്റെ നിലപാട്.
