മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന് എതിരെയും തനിക്കെതിരെയുമുള്ള ആക്രമണങ്ങള്‍ക്ക് കാരണം മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരെന്നു വ്യക്തമാക്കണമെന്നും ഇതിനെതിരെ മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്നും ശ്രീകുമാര്‍ മേനോൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോൻ ഇക്കാര്യം പറഞ്ഞത്.

വിവാദങ്ങളോട് പ്രതികരിക്കാൻ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇപ്പോഴുള്ള വ്യക്തിപരമായ ആക്രമണത്തിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാൻഡിംഗിനും വളര്‍ച്ചയ്‍ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാൻ. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാൻഡഡ് മഞ്ജു വാര്യര്‍ പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. അല്ലെങ്കില്‍ എന്റെ കമ്പനിയില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാൻ എന്ന സഹായിക്കാൻ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം- ശ്രീകുമാര്‍ മേനോൻ പറഞ്ഞു.

സിനിമയില്‍ ഒടിയൻ മാണിക്യനായി മോഹൻലാല്‍ എത്തിയപ്പോള്‍ മഞ്ജു വാര്യരാണ് നായികയായി അഭിനയിച്ചിരിക്കുന്നത്.