''അമ്മയിൽ നിന്ന് രാജി വയ്ക്കാനുള്ള നടിമാരുടെ തീരുമാനം ഉചിതം''

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാൻ സംഘടനയുടെ അധ്യക്ഷനെന്ന നിലയിൽ മോഹൻലാൽ കൈ കൊണ്ട തീരുമാനം അദ്ദേഹത്തിന്റെ പ്രതിച്ഛായക് കളങ്കം വരുത്തിയെന്ന് വി മുരളീധരൻ എം പി. അമ്മയിൽ നിന്ന് രാജി വയ്ക്കാനുള്ള നടിമാരുടെ തീരുമാനം ഉചിതമെന്നും മുരളീധരൻ പറഞ്ഞു. 

മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയ വനിതാ കൂട്ടായ്മ ഡബ്ലുസിസിയിലെ നാല് അംഗങ്ങള്‍ ഇന്ന് അമ്മയില്‍നിന്ന് രാജി വയ്ക്കുകയും ചെയ്തു. ആക്രമണത്തില്‍നിന്ന് മോചിതയായ നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് രാജി വച്ചത്.