വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായി എത്തിയ വടാ ചെന്നൈ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. ആദ്യ ആഴ്‍ചയില്‍ ലോകമെമ്പാടുമെന്നുമുള്ള കളക്ഷൻ 43 കോടി രൂപയാണ്. 

വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായി എത്തിയ വടാ ചെന്നൈ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. ആദ്യ ആഴ്‍ചയില്‍ ലോകമെമ്പാടുമെന്നുമുള്ള കളക്ഷൻ 43 കോടി രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാട് നിന്ന് മാത്രമായി 27 കോടി രൂപയാണ് സിനിമ കളക്ഷൻ നേടിയിട്ടുള്ളത്. അതേസമയം ചിത്രം തീയേറ്ററിലെത്തിയിട്ട് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഓണ്‍ലൈനില്‍ ചോരുകയും ചെയ്‍തിരുന്നു. പൈറസി വെബ്സൈറ്റായ തമിഴ്‍റോക്കേഴ്സിലാണ് ചിത്രം ചോര്‍ന്നത്. സംഭവത്തില്‍ നടപടികളുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

ദേശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് സിനിമ പറയുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക. സമുദ്രക്കനി, ആൻഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വേല്‍രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് ജി ബി വെങ്കടേഷ് ആണ്.