ചെന്നൈ: അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ തമിഴ് സര്‍വ്വകലാശാല ഗായിക വൈക്കം വിജയലക്ഷ്മിയെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ ഡോ എ സെല്‍വിന്‍ കുമാര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. സംഗീത രംഗത്തെ മികവ് പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയതെന്ന് സര്‍വ്വകലാശാല പറഞ്ഞു. തനിക്ക് നല്‍കിയ അംഗീകാരത്തിന് നന്ദി പറയുന്നെന്ന് വിജയലക്ഷ്മി പറഞ്ഞു. കോഴിക്കോട് നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിംകുട്ടിയുള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.