മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നു.  ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി. 

ചെന്നൈ: മീറ്റൂ ക്യാംപയിനെ പിന്തുണച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാർ. വൈരമുത്തുവിനെതിരെ ഗായിക ചിൻമയി പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കുന്നു. കണ്ടാല്‍ മാന്യൻമാർ എന്ന് തോന്നുന്നവർ യഥാർത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്ന് വൈരമുത്തുവുനെതിരായ ആരോപങ്ങളെപറ്റി വരലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോളിവുഡില്‍ മി റ്റൂ ക്യാമ്പയിനെ പിന്തുണച്ചുകൊണ്ട് ആദ്യം വന്ന താരമാണ് വരലക്ഷ്മി ശരത്കുമാർ. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയുവാൻ എല്ലാവരും ധൈര്യം കാണിക്കണം. മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നു. ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.