Asianet News MalayalamAsianet News Malayalam

വര്‍ണ്യത്തില്‍ ആശങ്ക ഇങ്ങനെയായിരിക്കും- വീഡിയോ

Varnyathil Ashanka Official Trailer
Author
Thrissur, First Published Jul 16, 2017, 1:13 PM IST

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്യത്തില്‍ ആശങ്കയുടെ ട്രെയിലര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത്. നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ്, ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നു. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

സിദ്ധാര്‍ഥ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു. ദിലീപ് നായകനായ സിനിമ വിജയം നേടിയിരുന്നു. നിദ്രയാണ് സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.

Follow Us:
Download App:
  • android
  • ios