'പുതിയ നിയമം' തെലുങ്കിലെത്തിയപ്പോള്‍ മമ്മൂട്ടിക്ക് സംഭവിച്ചത്

https://static.asianetnews.com/images/authors/68ee970e-a8c2-591a-b662-07292baf9e5c.jpg
First Published 16, May 2017, 11:59 AM IST
Vasuki Trailer  Latest Telugu Trailers 2017
Highlights

മമ്മൂട്ടിയും നയന്‍താരയും മുഖ്യവേഷത്തില്‍ എത്തിയ മലയാള ചിത്രം പുതിയ നിയമം തെലുങ്ക് ഡബ്ബിംഗ് ഇറങ്ങുന്നു. മമ്മൂട്ടി ചിത്രമായല്ല നയന്‍താരയുടെ തെലുങ്ക് മൊഴിമാറ്റ ചിത്രമായാണ് പുതിയ നിയമം തിയറ്ററുകളിലെത്തുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 

റിലീസിന് മുന്നോടിയായി പുറത്തുവന്ന ടീസറുകളിലൊന്നും മമ്മൂട്ടി ഇല്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പുതിയ നിയമത്തിലെ നയന്‍താരയുടെ കഥാപാത്രത്തിന്‍റെ പേരായ വാസുകി എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. 

മേയ് റിലീസാണ് ചിത്രം. തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയ്ക്ക് തെലുങ്കിലുള്ള സ്വീകാര്യത മുതലെടുക്കാനാണ് വാസുകി എന്ന പേരില്‍ നയന്‍താരയ്ക്ക് പ്രാധാന്യം നല്‍കി ചിത്രം തെലുങ്കിലെത്തിക്കുന്നതെന്നാണ് സൂചന.

വാസുകിയുടെ തെലുങ്ക് പതിപ്പ് പോസ്റ്റര്‍ റിലീസിലും മമ്മൂട്ടിക്ക് ഇടമില്ല. നയന്‍താരയുടെ ചിത്രം മാത്രമാണ് പോസ്റ്ററുകളില്‍ ഉള്ളത്. വരുണ്‍ തേജ് ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. നയന്‍താരയ്ക്ക് തെലുങ്കില്‍ വീണ്ടും നല്ല വരവേല്‍പ്പ് ലഭിക്കുന്ന ചിത്രമായിരിക്കും വാസുകിയെന്നാണ് വരുണ്‍ തേജ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് പറഞ്ഞത്. എസ് ആര്‍ മോഹന്‍ ആണ് തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ നിര്‍മ്മാതാവ്. ശ്രീറാം സിനിമാസ് ആണ് തെലുങ്കിലെ ബാനര്‍. 

loader