തമിഴകത്തിന്റെ തല അജിത് നായകനായ വേതാളം തെലുങ്കിലേക്ക്. പവന്‍ കല്യാണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഇതുസംബന്ധിച്ച സൂചനകള്‍ പവന്‍ കല്യാണ്‍ തന്നെയാണ് നല്‍കിയത്.
വേതാളം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന തരത്തില്‍ തിരക്കഥ മാറ്റേണ്ടതുണ്ട്. അതിന്റെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത് - പവന്‍ കല്യാണ്‍ പറഞ്ഞു.
സര്‍ദാര്‍ ഗബ്ബാര്‍ സിംഗ് ആണ് പവന്‍ കല്യാണിന്റെ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ശിവ സംവിധാനം ചെയ്‍ത വേതാളത്തില്‍ ശ്രുതി ഹാസനും ലക്ഷ്‍മി മേനോനുമായിരുന്നു നായികമാര്‍.
