കരീനയും സോനം കപൂറും തന്നെയാണ് പാർട്ടി മൂഡിലുള്ള ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്

മുംബൈ: കരീന കപൂറും സോനം കപൂറും ഒന്നിച്ചെത്തുന്ന വീരെ ദി വെഡ്ഡിംഗിലെ പുതിയ പാട്ട് പുറത്തിറങ്ങി. ക്ലബ് മൂഡിൽ ചിത്രീകരിച്ചിരിക്കുന്ന തരേഫാൻ എന്ന പാട്ട് ഹിറ്റാവുകയാണ്. ബോളിവുഡിലെ രണ്ട് സ്റ്റൈലിഷ് താരങ്ങൾ ഒത്തുചേരുന്ന സിനിമയിലെ ആദ്യത്തെ ഗാനമാണ് തരേഫാൻ. കരീനയും സോനം കപൂറും തന്നെയാണ് പാർട്ടി മൂഡിലുള്ള ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. ഒപ്പം സ്വര ഭാസ്കറും ശിഖ തൽസാനിയയും എത്തുന്നു. ബോളിവുഡിൽ നായകന് ചുറ്റും ആടിപ്പാടുന്ന ചിയർഗേൾസിൽ നിന്ന് വ്യത്യസ്തമായാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ നായികമാർക്കാണ് പ്രാധാന്യം.

നായികമാരാണ് പാട്ടിന് ചുണ്ടനക്കുന്നതെങ്കിലും പ്രശസ്ത റാപ്പ് സംഗീതജ്ഞൻ ബാദ്ഷായാണ് ഈ പാട്ട് പാടിയിരിക്കുന്നത്.ബാദ്ഷാ പാട്ടിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നും ഉണ്ട്. നാല് സ്ത്രീകളുടെ സൗഹൃദവും യാത്രകളുമാണ് വീരേ ദി വെഡ്ഡിംഗ് പറയുന്നത്.സോനം കപൂറിന്റെ സഹോദരി റിയയും ഏക്ത കപൂറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത വെബ് സീരീസായ പെര്‍മനന്റ് റൂംമേറ്റ്‌സ് എന്ന ഷോയിലൂടെ ഏവര്‍ക്കും സുപരിചിതനായ സുമീതിന്റെ പത്താമത്തെ ബോളിവുഡ് ചിത്രമാണ് വീരേ ദി വെഡ്ഡിംഗ്.