ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലെത്തുന്ന വേലൈക്കാരന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി. ഫഹദ് ഫാസിലും നയന്‍താരയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവകാര്‍ത്തികേയനാണ് നായകന്‍.

വാ വേലൈയ്ക്കാരാ.. എന്ന ഗാനത്തിന്റെ വീഡിയോ സെറ്റിലേക്ക് നടന്നെത്തുന്ന നയന്‍താരയേയും ശിവകാര്‍ത്തികേയനേയും നിര്‍ദേശങ്ങള്‍ കേട്ടുനില്‍ക്കുന്ന ഫഹദ് ഫാസിലിനെയും കാണാം. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്.

 അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. വിവേകിന്റെ വരികള്‍ക്ക് ശക്തിശ്രീ ഗോപാലും ബിയോണ്‍ സുറാവോയും ചേര്‍ന്നാണ് പാടിയത്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍.