സംവിധായകന്‍ വേലു പ്രഭാകരന്‍ വിവാഹിതനായി. അറുപതുകാരനായ വേലു പ്രഭാകരന്‍ മുപ്പതുകാരിയായ നടി ഷേർലി ദാസിനെയാണ് വിവാഹം ചെയ്‍തത്. വേലു പ്രഭാകരന്റെ ഒരു ഇയക്കുനരിന്‍ ഡയറി എന്ന സിനിമയുടെ പ്രീമിയർ ഷോ ചടങ്ങില്‍ വച്ച് വിവാഹ മോതിരം കൈമാറി.


വേലു പ്രഭാകരൻ 2009ല്‍ സംവിധാനം ചെയ്‍ത ഇത് കാതൽ കഥൈ എന്ന സിനിമയിൽ ഷേർലിയായിരുന്നു നായിക. വേലു പ്രഭാകരന്റെ പുതിയ ചിത്രമായ ഒരു ഇയക്കുനരിന്‍ ഡയറിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാണ്. വേലു പ്രഭാകരന്‍ സിനിമയില്‍ സംവിധായകനായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.