ഹോറര്‍ സിനിമകളുടെ വിജയസംവിധയകനും പ്രശസ്‍ത മെ​ക്സി​ക്ക​ൻ സം​വി​ധാ​യ​ക​നുമായ ഗി​ല്ലെ​ര്‍​മോ ടെ​ല്‍ ടോ​റോ​യു​ടെ റൊ​മാ​ന്‍റിക് ഡ്രാ​മ ചി​ത്രം 'ദ ​ഷേ​പ്പ് ഓ​ഫ് വാ​ട്ട​റി​'ന് വെ​നീ​സ് ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മി​ക​ച്ച ച​ല​ച്ചി​ത്ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ണ്‍ ല​യ​ണ്‍ പു​ര​സ്‌​കാ​രം. എഴുപത്തിനാലാമത്തെ വെ​നീ​സ് ച​ല​ച്ചി​ത്ര​മേ​ള​യി​ലാണ് ഗി​ല്ലെ​ര്‍​മോ ടെ​ല്‍ ടോ​റോയുടെ ചിത്രം പുരസ്കാരം കരസ്ഥമാക്കുന്നത്. 

ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലെ യു​വ സം​വി​ധാ​യ​ക​ർ​ക്കായി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്നുവെന്ന് ടോ​റോ പ​റ​ഞ്ഞു. 1962ൽ ​ബാ​ൾ​ട്ടി​മോ​റി​ലെ ര​ഹ​സ്യ ല​ബോ​റ​ട്ട​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് "ദ ഷേപ്പ് ഓഫ് വാട്ടർ' ക​ട​ന്നു പോ​കു​ന്ന​ത്. 

ഇ​സ്രയേ​ലി സം​വി​ധാ​യ​ക​ൻ സാ​മു​വ​ൽ മ​വോ​സി​ന് ഫോ​ക്സ്ട്രോ​ട്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം ലഭിച്ചു. ‌‌ "ക​സ്റ്റ​ഡി' എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള സേ​വ്യ​ർ ലെ​ഗ്രാ​ൻ​ഡ് മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി.